1. പോള്‍ എന്ന ഒക്ടോപസ്
മൃഗങ്ങള്‍ക്ക് ബുദ്ധി ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല . അത് പക്ഷെ എത്രത്തോളം ഉണ്ട് എന്നതെ തര്‍ക്കവിഷയം ഉള്ളു . (സോഫ്റ്റ്വെയര് ഹെല്‍പ്ഡെസ്ക് കാരെപ്പോലെ ). എന്റെ പെഴ്സണല്‍ ആയ അഭിപ്രായം പറയുക ആണെങ്കില്‍, ചെന്നൈയിലെ പട്ടികളെ നിരീക്ഷിച്ചതിലൂടെയാണ് എനിക്ക് മൃഗങ്ങളുടെ ബുദ്ധിയെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് . ചില പട്ടികള്‍ ചില പെണ്ണുങ്ങളെപ്പോലെയാണ് . കണ്ടാല്‍ നല്ല ഓമനത്വം തോന്നുമെങ്കിലും അഞ്ചു പൈസക്ക് ബുദ്ധി ഇല്ലാത്തതിനാല്‍ സഹജീവികളുടെ വെറുപ്പ് കാലക്രമേണ അവരെ തേടി എത്തും . മറിച്ച് ചില പട്ടികള്‍ റോഡ് ക്രോസ് ചെയ്യുന്നത് കണ്ടാല്‍ തന്നെ ഒരു ബഹുമാനം തോന്നും . ലെഫ്റ്റ് നോക്കി , റൈറ്റ് നോക്കി , വണ്ടി ഒന്നും സ്പീഡില്‍ വരുന്നില്ലെങ്കില്‍ മാത്രം ശ്രദ്ധയോടെ നടന്നു പോകും . എത്ര ഹോണ്‍ അടിച്ചാലും കിടന്നിടത്ത് നിന്നെണീല്ക്കാത്ത ചില പരമ ചെറ്റപ്പട്ടികളും ഉള്ളതായി എനിക്ക് അറിയാം .
പട്ടികളോട് ബഹുമാനം കൂടി ആടുകളോട് ബഹുമാനം കുറഞ്ഞുവന്നതും ഈ നിരീക്ഷണങ്ങള്‍ക്ക് ശേഷം ആണ് . ബൈക്ക് ഓടിക്കുന്നതിനിടെ , ആടുകള്‍ – ഒരെണ്ണം പോലും മെച്ചം അല്ല – ഹോണ്‍ അടിച്ചാല്‍ മാറില്ല എന്ന് മാത്രമല്ല വെറും അവജ്ഞയോടെ വണ്ടിക്കുമുന്നില്‍ ചാടുകയും ചെയ്യും . പക്ഷെ ആടിന്റെ ബുദ്ധി ഇല്ലായ്മ ആയി ഇതിനെ കണ്ടാല്‍ നിങ്ങള്‍ക്ക് അമ്പേ തെറ്റി . ആടിനറിയാം – ‘പട്ടിയെ ഇടിച്ചിട്ടാല്‍ ഇവനോടോന്നും ഒരു പട്ടിയും ചോദിക്കില്ല . പക്ഷെ പാല് കൊടുക്കുന്ന എന്നെ ഇടിച്ചാല്‍ ഇടിച്ചവന്‍ പണ്ട് കുടിച്ച പാല് ചര്ദിപ്പിക്കുന്ന സൈസ് തമിഴ് ഇടി കിട്ടിക്കോളും’
തമിഴന്റെ ഇടിക്ക് ശക്തി കൂടുതല്‍ ആണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത് . ശരിക്കും ആധികാരികമായ അഭിപ്രായം അറിയണമെങ്കില്‍ ടിക്കറ്റ് എടുക്കാതെ ബസില്‍ വെച്ച് പിടിക്കപ്പെട്ട അമര്‍ , മാക്കാന് എന്നിവരോട് ചോദിക്കണം . മാക്കാനെ പണ്ട് വഞ്ചിനാട് എക്സ്പ്രെസ്സില്‍ വെച്ച് മലയാളികളും പിടിച്ചിട്ടുണ്ട് . ഇടിക്ക് ഭാഷ ഇല്ലെന്നും വേണമെങ്കില്‍ പറയാം .
മാക്കാന് : click to view (link suppressed for worldwide release)
അമര്‍ : click to view (link suppressed for worldwide release)
പട്ടിക്കും ആടിനും പുറമേ മറ്റു മൃഗങ്ങള്‍ക്കും ഉണ്ട് ബുദ്ധി. ഒരു മൃഗമായ പോള്‍ എന്ന നീരാളി – OCTOPUS ആണിപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് . ആ നീരാളി ആണ് ലോകകപ്പ് ഫുട്ബോളില്‍ ജെര്‍മനിയുടെ 6 മത്സരങ്ങളുടെയും ഫലം കിറുകൃത്യമായി പ്രവചിച്ച് സായിപ്പന്മാരുടെ മനം കവര്‍ന്നത് . ഇംഗ്ലണ്ടില്‍ ജനിച്ചു ജെര്‍മനിയില്‍ കുടിയേറിയ ഇവന് ഈ രണ്ട് തായ്മണ്ണുകാരുടെയും തോല്‍വി പ്രവചിച്ചു ‘വറുക്കപ്പെടേണ്ടവന് ’ എന്ന പേരും സമ്പാദിച്ചു കഴിഞ്ഞു . ഏതായാലും 'വെറുക്കപ്പെടേണ്ടവന്‍' ആകുന്നതിലും ഭേദമല്ലേ വറുക്കപ്പെടേണ്ടവന് ആകുന്നത് . VS അച്യുതാനന്ദനോട് ചോദിക്കണം – ഞങ്ങടെ കോളേജ് കാന്റീന് നടത്തുന്ന ചേട്ടന് .
അത് അവിടെ നില്ക്കട്ടെ, പോളിന് ബുദ്ധി ഉണ്ടെങ്കിലും അദ്ദേഹം പ്രവചിച്ച ഫലങ്ങള്‍ ശരിയായത് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ടാണെന്ന് പറയാമോ ! അത് വെറും ഭാഗ്യം ആണെന്ന് ഞാന്‍ പറയും . കാരണം ബുദ്ധിയും ഭാഗ്യവും തമ്മില്‍ പുലബന്ധംപോലും ഇല്ല എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത് . ബുദ്ധി ഉള്ള എത്രയോ പേര് ലോട്ടറി എടുത്ത് 5 രൂപ മാത്രം സമ്മാനം അടിക്കുകയും പ്രൈവറ്റ് ബസില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെടുകയും സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിക്ക് കയറുകയും കമ്മ്യുണിസ്റ്റ് പാര്‍ടിക്ക് വോട്ട് ചെയ്യുകയും BSNL ബ്രോഡ് ബാന്‍ഡ് എടുക്കുകയും കല്യാണം കഴിക്കുകയും ഒക്കെ ചെയ്ത് ഭാഗ്യക്കേട് വിളിച്ചു വരുത്തിയിരിക്കുന്നു ..
ജെര്മന്കാര് ഏറ്റുചോല്ലുക- പോളിനെ വറുത്തു തരിക , പോളിനെ വറുത്തു തരിക .. "fry der krake und geben, die uns … fry der krake und geben, die uns"
2. വാരാന്ത്യ പെണ്ണുകാണല്‍
(ചെന്നൈയില്‍ നിന്നും റെയില്‍ മാര്‍ഗം വിവിധ കേന്ദ്രങ്ങളിലേക്ക് ഒന്ന് ഉറങ്ങി എനീല്കുന്ന സമയം കൊണ്ട് ഉരുണ്ടെത്താന് സഹായിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വേക്ക് ഉപകാരസ്മരണ )
പണ്ടുമുതല്‍ ഈസി ആയി ബുക്ക് ചെയ്യാന്‍ പറ്റിയിരുന്ന ടിക്കറ്റ് ഈയിടെയായി കിട്ടാനേ ഇല്ല . തത്കാല്‍ ടിക്കറ്റ് പോലും കിട്ടുന്നില്ല . തത്കാല്‍ എന്നത് ഹിന്ദിയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന മലയാള പദം ആകുന്നു . പ്രഭാത കര്‍മം നിര്‍വഹിക്കാന്‍ നേരം മാത്രം ആസനം തപ്പുക എന്നാണ് ഈ വാക്കിനു അര്‍ത്ഥം. (പു) . വ്യാഴാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി മിഴിച്ചിരിക്കുന്ന യുവാക്കള്‍ ഇന്ന് സാധാരണ കാഴ്ച ആണ് . ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നേരത്തെ എണീറ്റ് ഇരുന്നിരുന്നു മൂഞ്ചുന്നവര്. ഇതിനു പിന്നില്‍ വല്ല ടിക്കെറ്റ് ലോബിയും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ പാവം പിടിച്ചവര്‍ സംശയിച്ചിട്ടുണ്ട് . എന്നാലും ഒരു മലയാളി തലമുറയെ മുഴുവന്‍ ഊശിയാക്കാന്‍ കെല്പുള്ള ലോബിയോ ?
ഇതിന്റെ പിന്നിലെ രഹസ്യം ഞാന്‍ ഒരു സ്വകാര്യമായ അന്വേഷണത്തിലൂടെ ചുരുളഴിച്ചു കഴിഞ്ഞിരിക്കുന്നു . ഒരു മൂച്ചിന് (professional satisfaction) ചെയ്തു എന്നതല്ലാതെ ആരെയും തുറുങ്കില്‍ അടപ്പിക്കാന്‍ എനിക്ക് ഉദേശം ഇല്ല.. .സോറി … കാര്യം ഇത്രേ ഉള്ളു – 2010 കളുടെ അന്ത്യഭാഗതോടെ സാമ്പത്തിക മാന്ദ്യം മാറി സോഫ്റ്റ്വെയര് കിടാങ്ങള്‍ എണീറ്റ് നില്ക്കാറാകുകയും കല്യാണ മാര്‍ക്കറ്റില്‍ IT യോട് വീണ്ടും ബഹുമാനം ആകുകയും ചെയ്തതോടെ കിടാങ്ങള്‍ക്ക് തിരക്കേറി . പെണ്ണുകാണല്‍ മഹാമഹം പൊടിപൂരം .
ഈ അന്വേഷണത്തിന് ഞാന്‍ സ്പെസിമെന്‍ സാമ്പിള്‍ ആയി ഉപയോഗിച്ചത് എന്റെ സ്വന്തം റൂംമേറ്റ്സ്നെതന്നെ ആയിരുന്നു ! .28 ഉം 29 ഉം വയസ്സ് വീതം പ്രായമായ ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും പെണ്ണ് കാണാന്‍ പോക്കിന്റെ കാര്യങ്ങള്‍ ഫോണിലൂടെ പറഞ്ഞു ഫിക്സ് ചെയ്യുന്നതും ചാവറ മാട്രിമോണി എന്ന വെബ്സൈറ്റില്‍ സുന്ദരിപ്പെണ്‍കുട്ടികളുടെ പ്രോഫൈലുകള്‍ തിരയുന്നതും ഞാന്‍ വിദഗ്ധമായി കണ്ടുപിടിച്ചു . ഇത് ഇതിനാല്‍ തന്നെ ഒരു തെറ്റല്ല എങ്കിലും ട്രെയിന്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നെ ഞാന്‍ ഉദ്ദേശിക്കുന്നുളളു ..അല്ലെങ്കിലും മനുഷ്യവംശത്തിന്റെ നിലനില്പ് തന്നെ വിവാഹം എന്ന എസ്ടാബ്ലിഷ്മെന്റില് ആണ് നിലകൊള്ളുന്നത് എന്ന് പണ്ടേ നമ്മള് കണ്ടതാണ് .
ഈ പെണ്ണ് കാണിച്ചകാരുടെ തിരക്ക് കാരണമാണ് ട്രെയിനില്‍ ടിക്കെറ്റ് ഇല്ലാതാകുന്നതെന്നു കാരണം കാണിച്ച ഞാന്‍ 12,306 പേജില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദെശിക്കുന്നുണ്ട്. മഴക്കാലം കഴിയട്ടെ . അല്ലെങ്കില്‍ ആരെങ്കിലും ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും മതി.
3. ചാവറ മാട്രിമോണിയും ചുണക്കുട്ടന്മാരും
ചെന്നൈയില്‍ താംബരത്ത് ഞാന്‍ താമസിക്കുന്ന വീട്ടില്‍ കല്യാണപ്രായമെത്തിയ ചെറുക്കന്മാര് രണ്ടെണ്ണം. ടിവിയില്‍ കുഞ്ഞുപി ളേളരുടെ പരസ്യമോ സിനിമയില്‍ അമ്മമാര്‍ കൊച്ചിനെ കൊഞ്ചിക്കുന്നതോ വരുമ്പോള്‍ കിളുകിളാന്നുള്ള നാണച്ചിരി കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ പുറകില്‍ പുരനിറഞ്ഞ ചെക്കന്മാര് ചുവന്നു തുടുത്തു ബ്ലഷ് ചെയ്ത് നില്പുണ്ടാവും . അയ്യട. അച്ച്ചനാകുന്നതിന്റെ നിര്‍വൃതി സ്വപ്നം കണ്ടുള്ള ചിരി ആണേ . ഞാന്‍ സൂര്യ മാറ്റി ഏഷ്യാ നെറ്റ് ഇടും. ” വിവാഹം സംഗീതം പോലെ ആണ് ..” ചാനല്‍ വീണ്ടും മാറ്റും.. അപ്പോള്‍ ദേ നമ്മുടെ KPAC ലളിത കുര്‍ബാന കഴിഞ്ഞു നാട്ടിലെ പെണ്ണുങ്ങളോട്പറയുന്നു "ആ ചാവറ മാട്രിമോണിയില്‍ ഒരു പരസ്യം കൊടുത്തെ , പള്ളീം പ്രാര്ഥനേം ഒക്കെയുള്ള നല്ല ചുണക്കുട്ടന്മാര് വരുന്നത് കാണാം" (യൂട്യൂബ്) ചുണ ക്കുട്ടന്മാരുടെ നാണം ഇനിയും കാണാന്‍ വയ്യാതെ ഞാന്‍ ESPN ഇടും. വല്ല പന്ത് കളിയും കണ്ട് ഞങ്ങള്‍ പിള്ളേര് ഇരുന്നോളാമേയ്.
കൂടെ വര്‍ക്ക് ചെയ്യുന്ന മലയാളി പെണ്പിള്ളേ രെ എന്ത് വിശ്വസിച്ചാ ഇവര്‍ക്ക് പരിചയപ്പെടുത്തുക . ഒരു തവണ പറ്റിപ്പോയി . ബസന്ത് നഗര്‍ വെച്ച് ചുണക്കുട്ടന് മാരില്‍ ഒരാളും ഞാനും കൂടെ വെള്ളമടി പ്ലാനും ആയി നടക്കുമ്പോള്‍ കുറെ കുട്ടികളെ കണ്ടു മുട്ടി . 2 മിനിട്ടിനകം വിഷയം പെശക് ലൈന്‍ ആയി . കല്യാണ പ്രായമെത്തിയ ചെക്കന്മാരുടെ ഒരു കാര്യമേ .
“ഞാന്‍ അവിടെ നിങ്ങളുടെ അടുത്തുള്ള പള്ളീലാ വരാറ്.. RC അല്ലേ ..”
" ഞാന്‍ ഓര്‍ത്തഡോക്സ് ആ "
“നിങ്ങളെല്ലാം ഓര്‍ത്തഡോക്സ് ആണോ ..”
ഞാന്‍ ഏതായാലും എന്തോ മീന്‍ വരുത്തതിന്റെയോ മറ്റോ കാര്യം പറഞ്ഞു വിഷയം മാറ്റി. ഹല്ലേ. മതി . മതമേതായാലും മതി. ഡല്‍ഹി ചലോ .
വേറെയും പ്രശ്നങ്ങള്‍ എന്റെ ജീവിതത്തില്‍ തല പൊക്കാന്‍ തുടങ്ങി . ഓഫീസില്‍ ഈ ചുണക്കുട്ടന്മാരുടെകൂടെയാണ് ഊണേ. വായില്‍ നോട്ടം മൂര്ധന്യാവസ്ഥയില് എത്തി നില്ക്കുന്നു - കല്യാണ പ്രായക്കാരുടെ ആര്‍ത്തി വല്ലാതായിരിക്കുന്നു . ടാജിലെ കൌണ്ടറിലെ ചേട്ടന് ' കഴിക്കാന്‍ വേണ്ടത്' എന്ന് ചോദിച്ചാല്‍ 'ഒരു കല്യാണം' എന്നൊക്കെ പറയാന്‍ തുടങ്ങുക എന്ന് വെച്ചാല്‍ ? പറഞ്ഞു എന്നല്ല, പറഞ്ഞാലോ? നമ്മളല്ലേ സൂക്ഷിക്കേണ്ടത് .ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ചീത്തപ്പേര് മരത്തിനല്ലേ !
ഇവരൊക്കെ പെണ്ണുകെട്ടി മാറി പ്പോകുന്നത് വരെ ഒരു ചങ്കിടിപ്പാണ്. ഞാന്‍ ഇതൊക്കെ ഒന്ന് ഉപദേശിക്കാം എന്ന് വെച്ചാല്‍ ഇവര്‍ എന്നെ ഭിത്തിയേല് വെച്ച് ഞെക്കും . “നിന്റെ കയ്യിലിരിപ്പ് ആദ്യം ശെരിയാക്ക്.. അല്ലേല്‍ വല്ലോടത് നിന്നും അടീം മേടിച്ചോണ്ട് ഇങ്ങോട്ട് വന്നേക്കല്ലേ പറഞ്ഞേക്കാം “
ഞാന്‍ ആത്മഗതം ചെയ്യും ” അടി മേടിച് പെരേല് കൊണ്ടുവരുന്നവനല്ല ഡോണിച്ച്ചന് .. ഹും.. അല്ല എങ്ങാനും ഒരെണ്ണം കിട്ടിയാല്‍ നിങ്ങള്‍ എന്നെ വൃദ്ധസദനത്തില്‍ ആക്കി സുഖമായി ജീവിക്കാന്‍ നോക്കുമോടാ ചേട്ടന്മാരെ .. ..”
4. പിന്തിരിപ്പിക്കല് – ഒരു കലാരൂപം
ഭൂമിയില്‍ ഇന്നത്തെ കണക്ക് അനുസരിച് ഏതാണ്ട് 628 കോടി മനുഷ്യര്‍ വീട് വെച്ച് പാര്‍ക്കുന്നുണ്ട് . പൂര്‍വികരായ കുരങ്ങന്മാരില് നിന്നും വളരെ ഭേദപ്പെട്ട നിലയിലേക്ക് ഇവരില്‍ ഭൂരിഭാഗം പേരും പരിണമിച്ചിട്ടുണ്ട് . അത്ഭുതകരമായ ഈ വളര്‍ച്ചയില്‍ നെഗളിക്കുന്നതിനു പകരം ഒരു ആത്മ പരിചിന്തനം നടത്തിയാല്‍ നമുക്ക് പക്ഷെ നിരാശരാകേണ്ടി വരും .. – കാരണം – എത്തെണ്ടതിലും എത്രയോ താഴെ ലെവലിലാണ് മനുഷ്യന് നില്കുന്നത് ..! കഴിഞ്ഞ 20 നൂറ്റാണ്ടിനിടെ കൊള്ളാവുന്ന ഒരു പരിണാമം പോലും ഉണ്ടായിട്ടില്ല . ഇതിനു സമൂലകാരണം ആയി ഒരേ ഒരു കാരണമേ എനിക്ക് കാണാന്‍ പറ്റുന്നുള്ളൂ. ‘പിന്തിരിപ്പന്മാര്’ എന്നാ മനുഷ്യ-ഉപ-വര്‍ഗം .
നിത്യജീവിതത്തില്‍ നമ്മള് ഇവരെ സ്ഥിരം കണ്ടുമുട്ടാറുണ്ട്. എന്തിനേറെ പറയുന്നു നമ്മളില്‍ തന്നെ ഈ അവസ്ഥാ വിശേഷം ചില സമയത്ത് തലപൊക്കാറുമുണ്ട്. ഉദാഹരണസഹിതം പറഞ്ഞാല്‍ എളുപ്പം മനസിലാകും :
1 ) എടാ , ഇന്ന് വൈകിട്ട് 7 മണി മുതല്‍ വടപളനിയില്‍ മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍ ഉണ്ട്.
പിന്തിരിപ്പന് : ” ഓ കളിപ്പീരാരിക്കും “
2 ) റൂം അടിച്ചുവാരിയിടാമെടാ ?
പിന് : ” നാളെ നമുക്ക് സെറ്റ് റ്റ..പ്പാക്കാം..ന്നെ “
3 ) ഷട്ടില്‍ കളിയ്ക്കാന്‍ പോകാം ?
പിന് : “മൂഡില്ല”
4 ) എടാ നൌകരി ഡോട്ട് കോമില് റെസ്യൂം ഇടാടാ..ഇപ്പം ഒത്തിരി ഓപണിങ്ങ് സ് ഒണ്ട് .
പിന്: “വേറെ തൊഴിലോന്നുമില്ലെ”
5 ) സാര്‍ .. സോഫാ /കട്ടില് / കുട നന്നാക്കാനുണ്ടോ …???
പിന് : ” രാവിലെ ഓരോന്ന് ചാടിക്കൊളും”
6 ) എടാ നല്ലൊരു മലയാളം ബ്ലോഗ് ദോണ്ടേ .. വായിച്ചു നോക്ക് ..
പിന്: “നൂറു കൂട്ടം പണി ഒണ്ട് . അതിനെടെലാ അവന്റെ ചവറ്”
7 ) ഏത്തക്കാപ്പം ഒണ്ടാക്കാം ചേട്ടായീ ..!!??
പിന് : “ചെന്നൈയില്‍ ഏത്തക്ക ഇല്ലെടാ “
8 ) ചേട്ടായീ ബീച്ചില്‍ പോകാം നല്ല പെണ്പിളേളര് കാണും !!!!
പിന് : ” നീ ആ ടീവീടെ വോളിയം ഇച്ചിരെ കൂട്ടിക്കെ “
എന്ത് കാര്യത്തിനും ഒരു നല്ല വശവും ചീത്ത വശവും ഉണ്ടാവുമല്ലോ. പിന് തിരിപ്പന്മാരും മനുഷ്യനന്മക്ക് ആവശ്യമാണ്. ഒരു വണ്ടി ആകുമ്പോള്‍ ആക്സിലറെറ്റര് പോലെ തന്നെ പ്രധാനം ആണല്ലോ ബ്രേക്കും ..
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്നതിലും ഭേദം അല്ലെ കുളിക്കാതിരിക്കുന്നത് !
5. എന്റെ കിഡ്നി സ്ടോണ്‍ വിഷമതകള്‍
കിഡ്നി സ്ടോണ്‍ വരുന്ന ആദ്യത്തെ മനുഷ്യന് ആയിരുന്നെങ്കില്‍ അതിന്റെ വേദന പറഞ്ഞുതന്നു പുസ്തകം ഇറക്കാമായിരുന്നു . ഇതിപ്പം ജനകോടികള്‍ക്ക് വന്ന സംഭവം ആയത് കൊണ്ട് ഗൂഗിളില്‍ ഇഷ്ടം പോലെ വിവരണങ്ങള്‍ തപ്പി എടുക്കാം . ടെക്നോളജിയുടെ ഗുണങ്ങളേ.. സായിപ്പന്മാരും മദാമ്മമാരും എഴുതി വെച്ചിരിക്കുന്നത് കണ്ടാല്‍ പേടി തോന്നും .
” പ്രിയപ്പെട്ട ഹിലാരീ .. നിന്റെ കഥ വായിച്ചു . എന്റെതുമായി നോക്കുമ്പോള്‍ അത് ഭേദം ആകുന്നു .. ഞാന്‍ കിഡ്നി സ്ടോണ്‍ കാരണം അനുഭവിച്ച വേദന ഓര്കുമ്പോള് പ്രസവവേദന ഒക്കെ യെന്ത്.. ഇനി ഒരു സ്ടോണ്‍ വരുന്നതിനേക്കാള്‍ 10 തവണ പ്രസവിക്കാന്‍ ഞാന്‍ സന്നദ്ധയാണ് “
http://www.surgeryencyclopedia.com/St-Wr/Ureteral-Stenting.html#Comments_form
ഇതിന്റെ വേദന പറഞ്ഞു തരാന്‍ വെല്യ പാടാണ്. അനുഭവിച് അറിയാന്‍ ആണെളുപ്പം. താഴെ പറയുന്ന ചിട്ടയായ ജീവിതക്രമം പാലിച്ചാല്‍ മതി നിങ്ങള്‍ക്കും ഇതിന്റെ ഗുണഭോക്താക്കള്‍ ആകാം .
1 ) ഒരു രുചിയും ഇല്ലാത്ത സാധനമായ പച്ചവെള്ളം പൂര്‍ണമായും ഒഴിവാക്കുക. വെള്ളത്തിന് പകരം ചായയോ കാപ്പിയോ ആകാമല്ലോ. സച്ചിന് കുടിക്കുന്ന പെപ്സി, ഗാംഗുലി കുടിക്കുന്ന കൊക്ക കോള, അല്ലെങ്കില്‍ അക്ഷയ് കുമാര്‍ മാത്രം കുടിക്കുന്ന തംസ് അപ് – ഇവ ഏതെങ്കിലും സ്ഥിരമായി കുടിക്കുക.
2 ) ചോക്കലേറ്റ് ഡ്രിങ്ക് കള്‍ വളരെ നല്ലതാണ് .
3 ) എല്ലാ തരാം ജ്യൂസ്കളും വലിച് വാരി കുടിക്കരുത് . ഓക്സലേറ്റ് ഘടകം അധികം ഉള്ളവ മാത്രം കുടിക്കുക – ചിക്കു (സപ്പോട്ട) , പാലക് , തക്കാളി , ഈന്തപ്പഴം .
4 ) ചോറിനു കൂട്ടാന്‍ ഉത്തമം ഇവ: ബീഫ് , കാബേജ് , ബീറ്റ് റൂട്ട് , നത്തോലി മീന്‍.
5 ) അണ്ടി പ്പരിപ്പ് , ചോകലെറ്റ് , ഈന്തപ്പഴം ഇവ ഇടയ്ക്കിടെ കൊറിക്കുക..
വേദന ഉള്ളത് കാരണം നിങ്ങള്‍ ഇത് നേരിട്ട് പരീക്ഷിച്ചു നോക്കണ്ട എന്ന് തന്നെ ആണ് എന്റെ അഭിപ്രായം .എന്നാലും സ്വതന്ത്ര ഇന്ത്യയുടെ പൌരന്മാര് എന്ന നിലക്ക് അന്തിമ തീരുമാനം നിങ്ങളുടെത് തന്നെ. ഞാന്‍ പറയാനുള്ളത് പറഞ്ഞു എന്നെ ഉള്ളു .
ഇഷ്ടമില്ലാത്തവര്‍ക്ക് കിഡ്നി സ്ടോണ്‍ വന്നു എന്ന് കേള്‍കാനാണ് കൂടുതല്‍ സുഖം . ഗ്രെഗ് ചാപ്പല്‍ , കിരണ്‍ മോറെ, ഹിമേഷ് രേഷമിയ, നരേന്ദ്ര മോഡി , അജ്മല്‍ കസബ് , മുനാഫ് പടേല്‍, കരുണാകരന്, പിണറായി … ഇവര്‍ക്ക് എല്ലാം ഒരു ഒന്ന് – ഒന്നര ഇഞ്ച് വലിപ്പം ഉള്ള 4 – 5 കല്ല് വീതം ഉണ്ടായിവന്നിരുന്നെങ്കില് .. വെറുതെ ഒരു ആഗ്രഹം ..
6. നോക്ക് കൂലി
സത്യത്തില്‍ നോക്കുകൂലി എന്താണെന്ന് എനിക്ക് വല്യ പിടി ഇല്ല . നമ്മുടെ കേരളത്തിലെ ഏതെങ്കിലും ഒരു ഏരിയയില്‍ നടക്കാനുള്ള പണികള്‍ നടക്കുമ്പോള്‍ ആ ഏരിയയിലെ യുണിയന്‍കാര്‍ക്ക് അവകാശപ്പെട്ട തുക അവരുടെ ബാങ്ക് അക്കൌണ്ട് ലേക്ക് ഓട്ടോമാറ്റിക് ആയി ഇടെണ്ടതിന്റെ പേര് ആണെന്ന് തോന്നുന്നു.
അതിനെന്താ ? അവര്‍ക്കുമില്ലേ അവകാശങ്ങള്‍ ?!
ഇന്‍ഷുറ ന്സിലും ഇത് തന്നെ അല്ലെ നടക്കുന്നത് ?ഒരു തുക അവരെ ഏല്പിച്ചാല് നമുക്കും സ്വസ്ഥമായി കിടന്നുറങ്ങാന്‍ മേലെ. അല്ലെങ്കിലും ഈ ഉണ്ടാക്കുന്നതെല്ലാം നമ്മള് കെട്ടിപ്പിടിച്ച് കുഴീലോട്ട് കൊണ്ട്പോകാന്‍ പോകുന്നോന്നും ഇല്ലല്ലോ.
” സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന് “
നോക്കുകൂലി എന്താണെന്നു അറിയില്ലെങ്കിലും അത് ഇവിടെ പറയാന്‍ കാരണം ഒരു സാമൂഹിക പ്രതിബധ്ധതയുടെ പേരില്‍ ആണ്. ചുമ്മാ . മാത്രമല്ല , CAT , MAT , GMAT , INSAT തുടങ്ങി ജനറല്‍ നോളെജ് അധികം വേണ്ട പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ഒരു സഹായവും ആകുമല്ലോ .
7. കള്ളസീല് ഉണ്ടാക്കുന്ന കേന്ദ്രങ്ങള്‍ – ധര്‍മ്മസങ്കടം
ഈയിടെ ഒരു കുഞ്ഞ് ഓണ്‍സൈറ്റ് പോയതിന്റെ ചില ബില്ലുകള്‍ കൂടുതല്‍ ഒറിജിനല്‍ ആക്കാന്‍ വേണ്ടി (റീ ഇംബെഴ്സ് ചെയ്ത് കിട്ടാന്‍) ഒരു സീല്‍ – റബര്‍ സ്റ്റാമ്പ് – ഉണ്ടാക്കേണ്ടി വന്നു . ഒരു രഹസ്യ കേന്ദ്രത്തില്‍ ആണ് ഇത് ഉണ്ടാക്കിയത്. (എവിടെ യാണ് ഇത് ചെയ്തത് എന്ന് പറയാതിരിക്കാനും , അഥവാ വല്ല കൊനിഷ്ടും ഉണ്ടായാല്‍ ഈ പറഞ്ഞത് മുഴുവന്‍ നിഷേധിക്കാനും ഉള്ള അവകാശം എനിക്കുള്ളതാകുന്നു . എന്റെ ബ്ലോഗ് , എന്റെ ഇഷ്ടം. പിന്നല്ല )സാധനം ഉണ്ടാക്കി കയ്യില്‍ കിട്ടുന്നത് വരെ ‘ഇത് ശരിയാകുമോ’ എന്ന പൊടി ടെന്‍ഷനും അയാളുടെ കരവിരുതിനോദ് ഉള്ള ബഹുമാനവും ആയിരുന്നെങ്കിലും സാധനം കയ്യില്‍ കിട്ടിയപ്പോള്‍ എന്റെ പൌരബോധം സടകുടഞ്ഞെഴുന്നേറ്റു (ഹോ !) ഇങ്ങനെ , കണ്ട ചെമ്മാനും ചെരിപ്പുകുത്തിയും വന്നു ചോദിച്ചാല്‍ ചുമ്മാ സീല്‍ ഉണ്ടാക്കി കൊടുക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ മാതൃരാജ്യത്തിന്റെ ഭാവി എന്താകും ?! ഈ രാജ്യത്ത് അടിച്ചിട്ടുള്ളതായ സീലായ സീലുകളുടെ എല്ലാം വിശ്വാസ്യത തകര്‍ക്കുക അല്ലെ ഈ സീല്കാരന് ചെയ്തത് !!
കസ്റ്റമേഴ്സിന്റെ ID പ്രൂഫ്, ഫോടോ, അടിച്ച സീലിന്റെ പകര്‍പ്പ് എന്നിവ ഒരു എന്ക്രിപ്ടഡ് ഡാറ്റാബേസില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചാല്‍ ഈ പ്രക്രിയക്ക് കുറച്ചകൂടെ ധാര്‍മികത കൈവരും എന്ന ചിന്തയോടെയും ‘അല്ലെങ്കിലും ഇതൊന്നും നന്നാകാന്‍ പോകുന്നില്ല’ എന്ന ആന്തലോടെയും ഞാന്‍ സ്റ്റാന്റ് വിട്ടു.
അഴിമതി ഇങ്ങനെ പെരുകിയാല്‍ 2020 ആകുമ്പോള്‍ ഇന്ത്യ കാണുമോ ? ബൈക്ക് ഓടിച്പോകുന്ന പാവപ്പെട്ട സോഫ്റ്റ്വെയര് പിള്ളേരെ കൈകാണിച്ചു നിര്‍ത്തി കയ്യിലുള്ളത് മേടിക്കുന്ന തമിഴ്നാട് ട്രാഫിക് പോലീസിന്റെ ഇടപാട് കാരണം രക്തം പലതവണ തിളചിട്ടുണ്ട്. കൈവെക്കാന്‍ പോയില്ല. ഞാന്‍ പാവമല്ലേ എന്നോര്‍ത്ത് കാണും . പക്ഷെ ചില സ്ഥിതിവിവരക്കണക്കുകള്‍ അറിഞ്ഞിരുന്നാല്‍ അവന്റെ അടവിനെ ഉപരോധിക്കാന്‍ നമുക്കും കഴിയും. വലിയ നോട്ടുകള്‍ ഒരിക്കലും പെഴ്സിന്റെ പുറത്തെ കള്ളിയില്‍ വെച്ചുപോകരുത് . കളി മലയാളിയോടോ. താഴെ കൊടുത്തിരിക്കുന്ന പട്ടിക പ ഠിക്കുക.
പേഴ്സില്‍ 120 = 100 പോലിസ് എടുക്കും (സാധാരണ കാര്യം)
പേഴ്സില്‍ 220 = 200 പോലിസ് എടുക്കും (100 + 50 + 50 + 20 ആണെങ്കില്‍ 150 മാത്രമേ എടുക്കൂ)
പേഴ്സില്‍ 500 = 300 പോലിസ് എടുക്കും
പേഴ്സില്‍ 30 = 20 പോലിസ് എടുക്കും (അഭിമാനം കളഞ്ഞും കാശ് ലാഭിക്കാം)
പോലീസിന്റെ ഈ സ്വഭാവരീതി അറിഞ്ഞിട്ടും കാശ് കളയുന്നവനെ പറഞ്ഞിട്ടും കാര്യമില്ല. അവനെക്കൊണ്ട് അവന്റെ കാര്‍ന്നോര്‍ക്ക് ഒരു ആദായവും ഉണ്ടാകാന്‍ പോകുന്നില്ല എന്നല്ലാതെ എന്നാ പറയാന്‍.
8. ക്ലാസിക്കല്‍ ( ? ) മലയാള സമ്മേളനം
ഓര്‍മ്മ വെച്ച കാലം മുതല്‍ ഓമനത്തത്തോടെ പഠിച്ചും പ്രയോഗിച്ചും പോന്ന മലയാളത്തിനു സംഭവിക്കുന്ന അപചയങ്ങള്‍ കാണുമ്പോള്‍ ഒരു സങ്കടം. ടീവിയിലും മറ്റും നന്നായി മലയാളം പറയാതെ എത്ര ചാനലുകളാണ് കവികളുടെയും സാംസ്കാരിക നായകന്മാരുടെയും ക്രൂരവിമര്‍ശനം മേടിച്ചു കൂട്ടുന്നത് . നമ്മളാല്‍ കഴിയുന്നത് നമ്മള് ചെയ്യണം. ഉദാഹരണത്തിന് മലയാളത്തില്‍ ബ്ലോഗ് എഴുതുക. ( തര്‍ജമ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വാക്കുകള്‍ ഇംഗ്ലീഷില്‍ കൊടുക്കാം – പക്ഷെ അവജ്ഞ്ഞാസൂചകമായി ഇംഗ്ലീഷ് വാക്കുകളുടെ ചുറ്റും സിംഗിള്‍ കോട്സ് കൊടുത്തേക്കണം )
അവജ്ഞ സൂചിപ്പിക്കാന്‍ സിംഗിള്‍ കോട്സ് (‘ Single Quotes ‘) ഉപയോഗിക്കാം എന്ന് ഞാന്‍ ആണ് കണ്ടുപിടിച്ചത്. ചെറുപ്പത്തില്‍ കുട്ടികളെ വിളിക്കുന്ന ചില പേരുകള്‍ കുട്ടികള്‍ ഇങ്ങനെ സിംഗിള്‍ കോട്സില്‍ കേട്ട് തള്ളേണ്ടതു തള്ളാറുണ്ടല്ലോ. മനസിലാകാത്തത് കൊണ്ട് ഒരു ഉദാഹരണം :
ടോമിച്ചന് അങ്കിള്‍ : എടാ വടുകാ നിന്നോട് നൂറു തവണ പറഞ്ഞിട്ടില്ലേ പത്രം വായിച്ചാല്‍ മടക്കി വെക്കണമെന്ന് ?
അനന്തിരവന് ടോണി ബ്ലെയര്‍ കേള്‍ക്കുന്നത് : ‘ വടുകന്‍ ‘
അത് കൊണ്ട് ‘ ‘ കണ്ടാല്‍ അതിനകത്തുള്ളതിനെ പുചഛിച്ചോണം.
ക്ലാസിക്കല്‍ മലയാള സമ്മേളനം എന്ന ഐഡിയ എന്തിന്റെയോ അനുകരണമായി ആര്‍ക്കും തോന്നേണ്ട കാര്യം ഇല്ല. അല്ല , തമിഴന്റെ ഒരു പരിപാടി അനുകരിക്കേണ്ട ഒരു ഗതികേട് ദൈവം സഹായിച്ചു നമ്മള് മലയാളികള്‍ക്ക് ഉണ്ടായിട്ടുമില്ല .നമ്മള് മലയാളികള്‍ അഭിമാനം വിട്ടു കളിക്കില്ലല്ലോ. യേത്. തമിഴനു ഒരു വിചാരം ഉണ്ട് – മുക്കിനു മുക്കിനു ഫ്ലൈ ഓവര്‍ ഉണ്ടാക്കുന്നതും കവലക്ക് കവലക്ക് ( കവലപ്പെടാതിങ്കെ.. ഇപ്പടി എല്ലാം മലയാളത്തില്‍ പ്രയോഗങ്ങള്‍ ഇറുക്ക് !) സോഫ്റ്റ്വെയര് കമ്പനികള്‍ തുടങ്ങിപ്പിക്കുന്നതും ഹര്‍ത്താലിനെ പുച്ച്ചിക്കുന്നതും ( ശിവ ! ശിവ ! ) ക്ലാസിക്കല്‍ തമിഴ് സമ്മേളനം നടത്തുന്നതും വലിയ മിടുക്ക് ആണെന്ന്. ഭ്ഭാാാ.. ഒന്ന് പോടാ ചൂലുകളെ..
പക്ഷെ ഒരു മലയാള സമ്മേളനം നടത്തുമ്പോള്‍ ഒരുപാട് നൂലാമാലകള്‍ (‘ initial hiccups ‘) ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ട്. ഉദാഹരണത്തിന് മംഗ്ലീഷ് എന്ന് വിളിക്കപ്പെടുന്ന ഭാഷാശാഖ ഉപയോഗിക്കുന്നവരെ എവിടെ ഇരുത്തും ? അവരെ ഇരുത്തുക തന്നെ വേണമോ ? ദ്വാരപാലകരുടെ അങ്ങേപ്പുറതതായി എത്തം ഇടീപ്പിച്ച്ചു കൊണ്ട് മുട്ടേല്‍ നിറുത്തിയാല്‍ പോരെ ?
9. ക്ലാസ്സിക്കല്‍ തമിഴ് സമ്മേളനം അഥവാ ‘ ഹരിഹരന്റെ ഹാര്‍മ്മോണിയം ‘
ക്ലാസ്സിക്കല്‍ മലയാള സമ്മേളനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആണ് ഈയിടെ പത്രത്തിലോ മറ്റോ എന്തോ തമിഴ് സമ്മേളനത്തെപ്പറ്റി വായിച്ചത് ഓര്മ വന്നത് . അല്ല , ഇവനൊക്കെ എന്തിന്റെ കേടാ? ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ? തമിഴിനേക്കാള്‍ എത്രയോ സങ്കീര്‍ണ്ണത ഏറിയതും ശുദ്ധവും എന്നാല്‍ കര്‍ണാനന്ദകരവുമായ മലയാളം ഭാഷ സംസാരിക്കുന്ന നമ്മളെക്കണ്ട് അവര്‍ പഠിക്കെണ്ടതല്ലേ ? ഇവിടെ ഇങ്ങനെ ഒരു സമ്മേളനം നടത്താത്തതിന്റെ പേരില്‍ ആരുടെയെങ്കിലും വീട് ജപ്തി ചെയ്ത്പോയതായി കേട്ടിട്ടുണ്ടോ.
അല്ലെങ്കിലും തമിഴിനു ഒരുപാട് പ്രശ്നങ്ങള്‍ ഉള്ളതാണ് . ഉദാഹരണത്തിന് , കൊഗ്നിസന്റ്റ് എന്ന് തമിഴില്‍ എഴുതി വെച്ചിട്ടുണ്ട് ഞങ്ങളുടെ കമ്പനിയുടെ മുന്നില്‍ – ഒരു 1850 സൈസ് ഫോണ്ടില്‍ . പക്ഷെ അത് വായിച്ചാല്‍ ഉണ്ടാകുന്ന ശബ്ദം ‘കാക്നിസന്റ്റ്’ എന്നാണ്!! വലിയ ഒരു തമിഴ്ഭാഷ വന്നിരിക്കുന്നു!
അല്ലെങ്കില്‍ പറ – തമിഴില്‍ ‘ ഗ ‘ ഒണ്ടോ ? ‘ ക ‘ അല്ലെ ഒള്ളു ? ശബ്ദരൂപത്തെ ആലേഖനം ചെയ്യാന്‍ കഴിവില്ലെങ്കില്‍ ഭാഷ എന്തിന്?! ക്ലാസിക്കല്‍ തമിഴ്സമ്മേളനം പോലും . മാങ്ങാത്തൊലി . അല്ലെങ്കില്‍ പറ – ഈ പറയുന്നതൊക്കെ തമിഴില്‍ ഒണ്ടോ?
1 . കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
2 . അമ്പട ഞാനേ
3 . അക്കരപ്പച്ച
4 . ഗഗനചാരി ( യൂറി ഗഗാറിന് ആയാലും മതി )
5 . സൗരവ് ഗാംഗുലിയുടെ ഘനഗംഭീരമായ ഘടികാരം
6 . നല്ല പശുവിന്പാല് (കഴുതപ്പാല് അല്ല)
7 . ഹര്‍ത്താല്‍ ( ഹരിഹരന്റെ ഹാര്‍മ്മോണിയം )
ഓ .. കൂടുതല്‍ പറഞ്ഞിട്ടെന്തിനാ.. ശവത്തില്‍ കുത്താന്‍ ഒരു രസമില്ല . ( എന്നാലും ലവന്മാര്ക്ക് ഒരു പുജ്ഞം ഉള്ളതാണ് .. ഓട്ടോറിക്ഷാ, ഓഫീസ് എന്നൊക്കെ നമ്മള് പറയുമ്പോള്‍ അവന്മാരുടെ ഒരു ചിരീം.. അവജ്ഞ്ഞേം .. ആ , പോട്ടെ )
10. സ്വപ്നങ്ങളുടെ അര്‍ത്ഥം
(‘ആത്മകഥാംശം ഉണ്ടെങ്കിലെ ത്-ത്-ത്-തീവ്രത വരൂ’ എന്ന സത്യം പറഞ്ഞ ഗിറിഗിറിയെ ഇവിടെ ഓര്‍ക്കുന്നു . അക്കരക്കാഴ്ചകള്‍ സീരിയലിലെ ഗിരിഗിരി തന്നെ. കാണാത്തവര്‍ ക്ലിക്ക് – ദേ ദിവിടെ ക്ലിക്ക് — 6th minute 11 th second in this 8 minute 48 second clip)
http://www.youtube.com/watch?v=LEyNoOALEKo&p=401F13BA0CF1E4B1&playnext=1&index=21
കടലാസില്‍ ചിന്തകള്‍ കോറിയിടുക എന്നത് യുവാക്കളില്‍ ഉണ്ടാകേണ്ട നല്ല ശീലം ആണെന്ന് ജെസ്യൂട്ട് ഫാദര്‍മാരുടെ ശിക്ഷണത്തില്‍ (കാഞ്ഞിരപ്പള്ളി AKJM ഹൈസ്കൂള്‍) നിന്നും എനിക്ക് മനസിലായിട്ടുള്ള കാര്യമാണ്. ബാട്മിന്ടന് കളിയിലും പുസ്തകങ്ങളിലും നല്ല ഭക്ഷണത്തിലും സ്നേഹം ഉള്ള ഊര്‍ജസ്വലരായ ആ അച്ചന്മാര് നല്ല ഓര്‍മ്മകള്‍ ആണിപ്പോളും. അവര്‍ക്ക് പറയാനും എളുപ്പം ആയിരുന്നു , ഞങ്ങള്‍ ബോയ്സിനു ആ പ്രായത്തിലെ ലളിതമായ വികാരങ്ങള്‍ എഴുതി വെക്കാനും എളുപ്പം ആയിരുന്നു. കൂട്ടുകാരനോട് ഉള്ള സ്നേഹമോ അരിശമോ , ഷഫീക്കിന്റെ ബൌളിംഗ് നേരിടാന്‍ ഉള്ള പേടി , പഫ്സിനോടുള്ള ഇഷ്ടം .. പക്ഷെ പിന്നെ പിന്നെ വികാരങ്ങള്‍ വളഞ്ഞ്ഒടിഞ്ഞു വികൃതം ആയി. എഴുത്തും നടക്കാതായി .
പ്രധാനമായും സ്വപ്നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നോക്കുമ്പോഴാണ് അറിയുന്നത് - ഒന്നും വരുന്നില്ല.. മനസിലുണ്ട് പറയാന്‍ പറ്റുന്നില്ല. വീര്‍പ്പുമുട്ടല്‍ . ALEXITHYMIA. വൈക്ലബ്യം. 5 മിനുറ്റ് കഴിയുമ്പോള്‍ മാറുന്ന വീര്‍പ്പുമുട്ടല്‍ ആയത്കൊണ്ട് ചികിത്സിക്കാനും പോയില്ല .
അല്ല, അത്ര വിഷമിക്കാന്‍ ഒന്നും ഇല്ല. സോളമന് ശേഷം കൊള്ളാവുന്ന സ്വപ്നങ്ങള്‍ കാണാന്‍ നേരം പോലും ഉള്ള മനുഷ്യര്‍ ഉണ്ടാകുന്നില്ല. Benzene എന്നൊരു സാധനം കണ്ടുപിടിച്ചത് സ്വപ്നം കണ്ടാണെന്ന് കേട്ടിട്ടുണ്ട്. ഷെയിന്‍ വോണും സ്വപ്നം കാണുന്ന സ്വഭാവം ഉണ്ടെന്നു മനോരമയില്‍ വായിച്ചിട്ടും ഉണ്ട്. അല്ലാതെ…
നേഴ്സറിയില്‍ വെച്ച് ഉടുക്കാക്കുണ്ടാനായി നില്ക്കുമ്പോള് കൂട്ടുകാര്‍ കളിയാക്കുന്നത് ഒരു പേടിസ്വപ്നം ആയിരുന്നു കുഞ്ഞാരുന്നപ്പോള് . ചില അടുത്ത ബന്ധുക്കളില്‍ Multiple Personality വന്നു നമ്മള്‍ക്കിട്ടു ചുമ്മാ തല്ലുന്ന സ്വപ്നങ്ങള്‍.. പിന്നെ , അടുത്ത മുറിയില്‍ ഇരിക്കുന്ന ആള് തന്നെ ദൂരെനിന്നും ഫോണില്‍ വിളിക്കുക മുതലായ രക്തം കട്ടപിടിക്കുന്ന സ്വപ്നങ്ങള്‍. അച്ചാച്ചന് സൈക്കിള്‍ മേടിച്ചുതന്നു എന്ന് സ്വപ്നം കണ്ടുകൊണ്ട് ഉണരുമ്പോള്‍ സൈക്കിളും ഇല്ല കുന്തവും ഇല്ല. ഷിറ്റ് .
ഏതൊക്കെആയാലും 80 % സ്വപ്നങ്ങളും ഉറക്കം തെളിയുമ്പോള്‍ തന്നെ വെള്ളത്തില്‍ വരച്ച വര ആയോ, സോപ്പില്‍ എഴുതിയ പേര് പോലെയോ മാഞ്ഞു പോകുന്നത് കൊണ്ട് വെല്യ പ്രയാസം ഇല്ല.
നിക്കര്‍ പ്രായത്തില്‍ അപ്പന്റെ അടുത്തായിരുന്നു കിടപ്പ്. എന്റെ മാനസികസന്ഘര്ഷം നിറഞ്ഞ സ്വപ്നങ്ങളുടെ ഫലമായി പുള്ളിക്ക് ഇഷ്ടംപോലെ തൊഴി കിട്ടും. ഞാന്‍ സ്വപ്നം കണ്ടതല്ല അറിഞ്ഞുകൊണ്ട് തൊഴിക്കുന്നതല്ലായിരുന്നോ എന്നൊന്നും തോന്നരുതേ .. (അച്ചാച്ചന്റെ ശുധ്ധഗതിക്ക് പുള്ളി വിചാരിച്ചു ആ തൊഴി ഒക്കെ പുള്ളി സ്വപ്നം കണ്ടതാണെന്ന്)..
ആ അതൊക്കെ ഒരു കാലം …
കഴിഞ്ഞ ശനിയാഴ്ച ആണ് അവസാനമായി സ്വപ്നം കണ്ടു നിരാശന്‍ ആയത്. ഞാന്‍ ഏതോ നാട്ടിന്‍പുറത്ത് ആയിരുന്നു. പരിചയമില്ലാത്ത സ്ഥലം. പക്ഷെ അതില്‍ ഒന്ന് രണ്ടു പേരെ ഒക്കെ പരിചയം ഉണ്ടായിരുന്നു. (അതില്‍ വെല്യ കാര്യം ഇല്ല – എന്റെ ചില സ്വപ്നങ്ങളില്‍ ശരദ് പവാര്‍ ഒക്കെ ചായ അടിക്കാരന്റെ റോളില്‍ വരാറുണ്ട് . ബന്ധമില്ലായ്മ.) ഒരു ചായക്കടയിലോ വീട്ടിലോ മറ്റോ ഇരിക്കുമ്പോള്‍ ഞാന്‍ തിന്നിട്ടില്ലാത്ത്ത ഒരു സാധനം തിന്നാന്‍ തരുന്നു…. സാധനം തീരാറായിരുന്നു – തക്ക സമയത്ത് ചെന്നത് കൊണ്ട് കിട്ടിയതാണ്. ചൂട് ഏകദേശം ആറിപ്പോയിരുന്നു. ( ആവി വരുന്നില്ലായിരുന്നു ) ആ സ്വപ്നത്തില്‍ ലൈറ്റ് കുറവായിരുന്നത് കൊണ്ട് ആ സാധനത്തിന്റെ കളറും ശ്രദ്ധിച്ചില്ല. അതല്ല – അത് കൊതി പിടിച്ചു തിന്നാന്‍ അങ്ങോട്ട് തുടങ്ങുകയും ഒരു വലിയ അലര്‍ച്ച – ഇന്നസെന്റിന്റെ ശബ്ദത്തില്‍. . !!
” അഴകാന നീലിമയില്‍
വരു പോലെ ഓടി വരും
എന്നാടി പോലെ വരും ടോണിക്കുട്ടാ..
നീ കാണാതെ ഓടി വരും ടോണിക്കുട്ടാ ..
ഇന്നല്ലെങ്കില്‍ നാളെ വരും ,
നാളെ അല്ലെങ്കില്‍ മറ്റെന്നാ വരും … .. .. “
നാശം ! സ്വപ്നം കട്ടായി ! ഫോണ്‍ അടിച്ചതായിരുന്നു… 6.15 AM .. ചെന്നൈയില്‍ പരീക്ഷ എഴുതാന്‍ വന്ന കസിന് വന്നു വിളിച്ചതാണ് . ഹോ ! ജീവിത പരാജയം !
***********************************
ഒരു പ്രധാന കാര്യം — എന്തെങ്കിലും അഭിപ്രായം തോന്നുന്നുണ്ടെങ്കില്‍ ഇവിടെ ഒരു കമന്റ് ഇടണേ … : ( PDF ആക്കിക്കഴിയുമ്പോള്‍ ഈ ലിങ്ക് വര്‍ക്ക് ചെയ്യുമോ എന്ന് അറിയില്ല !!)
http://doni10points.wordpress.com
എനിക്ക് ഒരു .. ഒരു .. ഒരു എന്കറെജ്മെന്റ് ആകട്ടെ — (എനിക്ക് ഇത് വായിച്ചിട്ട് ഇപ്പോള്‍ ഒന്നും തോന്നുന്നില്ല – എഴുതുന്ന വഴി കുറെ വായിച്ച് ചെകിടിച്ചു) . കാക്കക്കും തന് കുഞ്ഞു പൊന്‍ കുഞ്ഞല്ലേ !!!!
താങ്ക് യൂ …. !
43 Responses to എന്റെ തിരഞ്ഞെടുത്ത 10 ചിന്തകള്‍
Kollam Doni..
aathmakadhamsam thanneyanu kadhakalkku jeevanekunnathu..
aashayangalude sathyasandhatha prasamsaneeyam..
good going!
നീ ഇപ്പോള്‍
ഉറക്കത്തില്‍ കൌണ്ടര്‍ സ്തൃകെ കളിക്കാരുണ്ടോ .
ഞാനും പല വികൃത സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
റഹ്മാന് ലുങ്ങിയം ബനിയനും ഇട്ടു പെരുങ്ങ്ടി വീട്ടില്‍ ഇരുന്നു വെണ്ടയ്ക്ക മുറി ക്കുന്നതൊക്കെ …!!!.
ഞാനും തുടങ്ങും ഒരു സ്വപ്ന ബ്ലോഗ്…
“എ thread dissection ഓഫ് ഡ്രീംസ്
nice blog da..
kurachum koode cheruthakki, pala blog aayittu ezhuthiya readers koodum
aahaa.. thanks to the mag-ed for inaugurating the comments, anupama..
@amar: അന്ന് ബി 104 ഇല് വെച്ചു ഞാന്‍ കണ്ട കൌണ്ടര്‍ സ്ട്രൈക്ക് സ്വപ്നം എഴുതി ഫലിപ്പിക്കാന്‍ പറ്റില്ലല്ലോ .. ഡോള്‍ബി സൌണ്ട് വരില്ലാത്തകൊണ്ട് .. അല്ലേല്‍ എഴുതാമാരുന്നു .
@manu: എഴുതാന്‍ സമയം കിട്ടുമ്പോ എല്ലാം കൂടെ ഇങ്ങു പോരും.. പഴഞ്ചൊല്ല് പോലെ – ‘ തൂ__ത്ത്തവന് __റുമ്പം ___ട്ടം കൊണ്ടാറാട്ട്.. thanks for the point though
nice one… doni….. ur friend sani gave me this link….
chavara matrimony and tatkaal stories…. ulimtate… really loved it…
oru comedy kerala cafe.. super aayittundu….
enthaayaalum varanda ee chennai climate inu idayil… oru alpam malayala thanal nalkiyathinu nanni… doni.. oraayiram nanni…
കിടിലം ടോനിച്ചാ…. ഇതിനെയാടാ ഇ കലിയുഗത്തിന്റെ കലാശ്രിഷ്ടി എന്നൊക്കെ വിശേഷിപ്പിക്കുംന്നത് . നിന്നോട് എനിക്ക് ബഹുമാനം തോന്നുന്നു….
ടോനിച്ചാ ഭീകരം,
തിരെഞ്ഞെടുകാത്ത ബാക്കി ചിന്തകള്‍ വേഗം പോരട്ടെ …
- തൊമ്മി
നിന്റെ ബ്ലോഗായതുകൊണ്ട് സംഗതി കലക്കും എന്നെനിക്കുറപ്പായിരുന്നു… പ്രതീക്ഷിച്ച പോലെ തന്നെ..സൂപ്പര്‍ !
പക്ഷെ യോധയില് ജഗതി പറഞ്ഞപോലെ ‘കാണ്ഡം കാണ്ഡം ആയി’ (part by part) പ്രസിദ്ധീകരിക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ?
മലയാളത്തില്‍ നിന്റത്ര ഇരുത്തം വന്നിലെങ്കിലും, നിന്ന്നെക്കള് ഒരു പിടി കമന്റ്സ് കിട്ടിയ ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ ഉപദേശം നീ പാടെ അവഗണിച്ചത് മോശമായി പോയി..
ദിലീപേ .. നീ പറഞ്ഞത് ശെരിയാണെങ്കിലും കാണ്ഡം കാണ്ഡം ആയി ഇറക്കാന്‍ പ്ലാന്‍ ഇട്ടാല്‍ മടി കാരണം അത് മുഴുമിപ്പിക്കാന്‍ പറ്റത്തില്ല .. അതാ മണ്ടന്‍ പറഞ്ഞ പോലെ ഉലക്ക പോലെ നീളത്തില്‍ സ്ഥാപിച്ചത് !!
@ടോം : നമുക്ക് ശനിയാഴ്ച കാണാമെടാ അളിയാ !
@സാനി : അമേരിക്കയില്‍ നിന്നും വന്ന കമന്റിനു ഒരു സ്ലാങ്ക് യൂ !!
@ MITOSH : ഇനിയും വല്ലതും എഴുതിയാല്‍ njan link angott ayachu tharum .. PLEASE SUFFER
Good one ..especially 1 and 4
“ഗ്രെഗ് ചാപ്പല്‍ , കിരണ്‍ മോറെ, ഹിമേഷ് രേഷമിയ, നരേന്ദ്ര മോഡി , അജ്മല്‍ കസബ് , മുനാഫ് പടേല്‍, കരുണാകരന്, പിണറായി … ഇവര്‍ക്ക് എല്ലാം ഒരു ഒന്ന് – ഒന്നര ഇഞ്ച് വലിപ്പം ഉള്ള 4 – 5 കല്ല് വീതം ഉണ്ടായിവന്നിരുന്നെങ്കില് .. വെറുതെ ഒരു ആഗ്രഹം ..”
Couldnt stop laughin!!!!
Keep bloggin
kidilam!!!
“കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതാകുന്നതിലും ഭേദം അല്ലെ കുളിക്കാതിരിക്കുന്നത് !”
ninte group il ale cherkkan ano ee dialog?
നല്ല രസമുള്ള എഴുത്ത്! കൂടുതൽ ചിന്തകൾ പോരട്ടെ.
മനു പറഞ്ഞത് പോലെ, ഹ്രസ്വമായ ബ്ളോഗുകൾക്കാണ് വായനക്കാർ കൂടുതൽ എന്ന് തോന്നുന്നു. ഇതിപ്പൊ EMI കാലം അല്ലെ. വായനയും അതു പോലെ തന്നെ. “തൂതൂതീആ” സമ്മതിച്ചു. എന്നു വച്ചു ഇനി തൂ…ആതിരിക്കരുത്.
ഹ ഹ.. നല്ല രസമുണ്ട് വായിക്കാന്‍.
ഈ അലക്സിതിമിയ പലപ്പോഴും എനിക്കും വന്നിട്ടുണ്ടെന്ന് തോന്നുന്നു.
ദെ ഇപ്പോഴുമുണ്ട്!
da njan ticket edukkathe yatra cheythathonnum alla… as usual , marannu poyatha… ticket edukkan elpichavarude kaasum kayyil vechu marannu poyi ennathanu desp…
angane koottathil oru 5-6 mallusinum koode pani kitti… atre ullu…
SNEHA MOHAN രാവിലെ കമ്മ്യൂണികെറ്ററില് പിംഗ് ചെയ്തപ്പോള്‍ ചങ്ക് ഒന്ന് കാളി – (HR ഉം ഞങ്ങടെ ടീമും മാനേജേരും തമ്മില്‍ ഒരു ത്രികോണ നാടകം തുടങ്ങിയിട്ടുണ്ടായിരുന്നു – ചില ബില്‍ റീ- ഇമ്ബെഴ്സ്മെന്റ്റ് സംബന്ധിച്ച്) .. HR ഇലെ ഏതെങ്കിലും സ്നേഹ ആണോ എന്ന് പേടിച്ചു . ഏതായാലും ഒത്തിരി താങ്ക്സ് – sneha – for lighting up todays morning
@ sandeep – എണീറ്റ് poda
@ ബിപിച്ച്ചെട്ടന് – ബിബിച്ച്ചെട്ടന് കമെന്റ് ചെയ്തു – ആനടലബ്ധിക്കിനി എന്ത് വേണം !
ബാക്കി ആള്‍ക്കാര്‍ക്ക് വേണ്ടി ഇയാളുടെ ഒരു ലിങ്ക് ഇവിടെ ഇടുകയാനെ – എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് – http://beingmallu.blogspot.com/2007/09/blog-post_17.html
@ ജിനീഷ് – ചിലതൊക്കെ പറയാതിരിക്കുകല്ലേ ഭേദം
@ amar:ഒവ്വ ഒവ്വെ ! മിനസോട്ടയില്‍ നിന്നും ഒരു മാന്യന് മുണ്ടും മടക്കിക്കുത്തി വന്നിട്ടോണ്ടല്ലോ ?! എന്റെ തൂലികയില്‍ ഇനിയും ശകലം മഷി മിച്ചം ഒണ്ട് കേട്ടോ .. എല്ലാം ഞാന്‍ എഴുതി വെക്കും ! മിസ്റ്റര്‍ പഴയ റൂം മേറ്റ് .. ജസ്റ്റ് റിമംബര്‍ ദാറ്റ് !
@ karthaav : സംഭവം കൈവിട്ടു പോകുന്ന ലക്ഷണം ആണല്ലോ ! ഭൂലോകമലയാളികള് എല്ലാര്ക്കും ലിങ്ക് ഫോര്‍വേഡ് ചെയ്തു നമ്മടെ സുഹൃത്ത് മഹേഷ് SP! വല്ലവരും എന്നെ പിടിച്ച കാലു മടക്കി കുനിച് നിര്‍ത്തി വല്ല പുലിസ്റെര് പ്രൈസും തരുമോ കര്‍ത്താവേ !
Kidilamm!!!!!
Mashe-il ethra kazhivulla oru kallakaran undennne enike areyellayerunnu ktto..
Anyway… enike ishtamayaye..
Especialy 2 &3.. bcoz.. athillle kathapatharangalle enike evideokkeyyo kandu parigayamunde..
@hari. : thanks.. ആദ്യത്തെ കമെന്റ് കിട്ടുന്ന വരെ ഒരു മിരുമിരുപ്പ് ഒണ്ട്. 1 – 2 പേര് കൊള്ളാവുന്നത് പറയുന്നത് വരെ.. കാരണം നമുക്കറിയില്ലല്ലോ എന്ത് മാത്രം വൃത്തികേടായിട്ടുണ്ട് നമ്മള് എഴുതി വെച്ചിരിക്കുന്നത്.. സംവിധായകന് വിനയന് ഒക്കെ അത്കാരണം അല്ലെ കട്ടകൂതറ സിനിമാ പിടിച്ചിട്ട് അതിന്റെ കൂതറത മനസിലാകാതെ സില്‍ക്ക് ഷര്‍ട്ടും ഇട്ടു ഞെളിഞ്ഞു നടക്കുന്നത് !
അത് കൊണ്ട് ഓരോ കമെന്റ്ഉം ഒരു പ്രചോദനം ആണ് ഞങ്ങള്‍ ‘ബ്ലോഗര്‍’ മാര്‍ക്ക് ..
@sumitha: ഞാന്‍ പറയാം : അതിലെ ഒരു കഥാപാത്രത്തെ ബസന്ത് നഗര്‍ വെച്ച് കണ്ടിട്ടുണ്ട് താങ്കള്‍. .
മറ്റേ കഥാപാത്രത്തെ MEPZ ഇല് എവിടെ നോക്കിയാലും ആര്‍ത്തി പിടിച്ചു ഓടി നടക്കുന്നതും കാണാം .
donichaayo..kalaki…i liked the part where u describe ur roommates….annu taangal athil oruthane parijayapeduthiyapol njan itrayum pratheekshichillato…. i still remeber he said “ee pennungalude karyam pinne naumuku interest illatha area anu…he he he” apoze ellam manasilayathaa…. saaramila…pora niranju nilkunnathinteya… nice work….
iniyum ithu polathe manoharamaya aacharangal unaratte ennu aashamsikunnu…
@ സൌമ്യ :
പഴയ കലാതിലകം വന്നു ബ്ലോഗ് കൊള്ളാം എന്ന് പറഞ്ഞാല്‍ സന്തോഷം തോന്നണമല്ലോ.. പക്ഷെ ഇതിപ്പം … ചേട്ടായിമാര് ഈ കമെന്റ് കണ്ടാല്‍ എനിക്ക് ഇടി ഉറപ്പ് .
Good one to read through….
Good one…. Looking forward for more….
Nannaittundu…. Inganathe items enium pretheekshikkunnu…
Pingback: Rokki … | Rokki's Blog (തിരുത്തുക)
ഡാ മോനെ നീയങ്ങു സ്റ്റാര്‍ ആയല്ലോ? പെന്പിള്ളാരുടെ കമന്റ് പ്രളയം!
ഓരോ കമന്റും വരുന്നതും നോക്കി ബ്ലോഗ് റിഫ്രെഷ് ചെയ്തിരിക്കാതെ; ചൂടാറുന്നതിനു മുമ്പേ അടുത്ത പോസ്റ്റ് പോരട്ടെ..!
@ Dileep
enikkippoo orma varunnathu, ivan 1st yearil archiyil poyi Dona ye parichayapettathanu,,, Inside okke cheythittu,,,
” Njan Doni…kanjirappalli
Dona: “Njan Dona….”
Pinne mughamugham 5 minute nokki ninnu….
athu kazhinju irangi ponu……
weekend muzhuvan theyyreduppayirunnu ithinu vendi….
donichaa …adipoli..Sarath pawarinte chaaya engane unde
bhayankarane angotte paranju vititunde.. vendapole kaikaryam cheythere..
kollaadaaaa… i saw it today only…. nale njan oru tatkal book cheyyan plan unde…. ninte room mates nodu enikku vendi onnu apekshikkede…
kidilol kidilam! i was planning to write and publish autobiography. ini enthinu ezhuthanam! good sense of humour . keep it up. enjoyed reading it. took me to kanjirappally, kerala and to orikkilum kanatha chennai- the kingdom were doni the author rules!
@ മിസ്ടര്‍ മട്ടണ്‍ ജോസ് : .. സന്ദീപിന്റെ കല്യാണം മുടക്കാന്‍ അവസാന റൌണ്ട് പദ്ധതികള്‍ പ്ലാന്‍ ഇടാന്‍ ഞങ്ങള്‍ വ്യാഴാഴ്ച തന്നെ ഗുരുവായൂര്‍ക്ക് പുറപ്പെടുന്നുണ്ട് – വിഘ്നേശ്വരന് സഹായിച്ചാല്‍ അത് മുടങ്ങും .. നിങ്ങടെ ഒക്കെ കല്യാണം മുടക്കാന്‍ സന്ദീപ് ഇടുന്ന പ്ലാനുകള്‍ ഞങ്ങള്‍ ശ്രദ്ധിച്ച് കേട്ട് പഠിച്ചിരുന്നു .. അത് പുള്ളിക്ക് തന്നെ സഹായമായി ഭവിച്ചിരിക്കുന്നു ..
@ ആഷിത് ഭായ് : തത്കാല്‍ ബുക്ക് ചെയ്യാന്‍ ഒരു സ്ക്രിപ്റ്റ് ഡെവലപ് ചെയ്തിട്ടുണ്ട് കോഗ്നിസന്റിലെ ചില മലയാളി ചുണക്കുട്ടന്മാര് – പക്ഷെ ഇപ്പോള്‍ ഇമേജ് വെരിഫിക്കേഷന് വന്നത് കൊണ്ട് അത് വര്‍ക്ക് ചെയ്യുന്നില്ല. രാവിലെ 7 മണിക്ക് എണീറ്റ് മുട്ടേല്‍ കുത്തി നിന്ന് പ്രാര്‍ത്ഥിച്ച് 7 .59 ആകുമ്പോള്‍ http://www.irctc.co.in അടിച്ചു കയറുക. ചിലപ്പോള്‍ കിട്ടും. ഇതില്‍ കൂടുതല്‍ ഉറപ്പ് തരാന്‍ ലാലൂ പ്രസാദ് യാദവിന് പോലും കഴിയില്ല.
@ സുമി : മാതാവേ .. 25 ആം വയസില്‍ ആത്മകഥയോ ! ഇങ്ങനൊരു സംഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. സുമി എം ഫ്രാന്‍സിസിന്റെ ആത്മകഥ എന്ന ബുക്ക് ഇറങ്ങുമ്പോള്‍ ഒന്ന് പറയണേ !
Hey..kollam…tto…All the very best….
^^^ മുകളിലെ കമന്റിനു മറുപടി..
ഡോണിച്ചാ.. ഈ കമന്റിനു നീ എന്നോട് ക്ഷമിക്കണം.. പക്ഷെ എനിക്ക് ചെയ്യാതിരിക്കാന്‍ വയ്യ..
“ഇതില്‍ കൂടുതല്‍ ഉറപ്പ് തരാന്‍ ലാലൂ പ്രസാദ് യാദവിന് പോലും കഴിയില്ല.”
റെയില്‍വേ മന്ത്രി ആണ് നീ ഉദ്ദേശിച്ചതെങ്കില്‍ ലാലു മാറി മമത വന്നിട്ട് കുറെ കാലമായെടെ..
ഇനി ഇപ്പൊ നീ തലപ്പാവും താടിയും വെച്ച ഇന്ത്യന്‍ പ്രസിഡന്റ് അല്ലെ പ്രതിഭ പാട്ടില്‍ എന്ന് പറഞ്ഞ പോലെ ചുമ്മാ അറിഞ്ഞുകൊണ്ട് മണ്ടത്തരം പറഞ്ഞതായിരിക്കും അല്ലെ?
malayala bhashayodu ninakkulathu pole enikkum oru abhinivesham undu…nee chennaiyil tamizhan marude thantaykku vilikkunu..(avar thirichu vilikkunu…) Njan evide bangaloril kannadakarude thanthaykku vilikkunu ennoru ‘diference’ matram..
pinee..abhiprayangalilekku kadakkam…
vananireekhanam, pakshinireekshanam ennapole….”pattinireekshanam” oru kalayanu ennu njaanum angeekarikkunu…chenaiyil ullathil adikam pattikal bangalore undu ennathu ninte arivil erikkate…..(atinte karanam ariyila..evide BJP bharikuna kondaavam..)
njanum ee pattinireekshanatil erpedunna oru yuvaavanu.
pakshe…enikku blog ezhutunna asugam ellatha kondu, athu puram lokam arinjilla ennu matram..bangaloreinte vazhithaarakaliluude njan ente splendor Plus il cheeripayumbol..pattikal valare bahumanathode side thararundu…avarkkum elle geevanil bhayam…
pine aadukale evide kanditila..athinu pakaram pashukal aanu evide..
avare edichal ente splendor plus vivaram ariyum..athukondu njan thanne side kodukkum..
sambatika madyam bye bye parayumbol…, kalyana marketil IT kar veendum shakti praapicchu ennulathu njan anubhavichu arinja oru satyam aanu…
1 varsham numbu, sarkar udhyogastan aaya enikku aneekam kalyana ‘offerukal’ vannirunu…skoda carum , 100 pavanum tharamennu paranju sundarimarude achanmar veetil queue arunnu..
recession pettenu theerila ennu karuthi, njan ahamkarichu…annu aaa mahalakshmiye puram kaalu kondu thattiviitu…
eppozhaakate ..offerukal onnum varunnumilla….ee paavam sarkar udyogastan pura niranju nilkunnu…
eniyum recession varum eenu aa sundarikalude fatherukal marakkaruthu…
4 chinthakale vaayichullu… swantham aayi internet conection ellatha kondu suhruthinte laptop kadam vaangi aanu ee abhyaasam..
BSNL broadband eduthittu njaan kuuduthal ‘comments’ ayakuna thaarikumm…
“chiripikunathum chinthipikunatum aaya blog nu ente hredayam niranga abhinandanagal…”
ninte thuulikayil ninnum kuuduthal pratheekshikunnu…varum kaalangalil….
sasneham..
Hazeel…
@ കല : താങ്ക് യൂ [:)] !!!!!!!!
@ ദിലീപ് : എടാ അന്ന് എനിക്ക് സത്യമായും അറിയാമാരുന്നു പ്രതിഭാ പാട്ടീല്‍ ആരാണെന്ന് . പക്ഷെ പ്രധാനമന്ത്രിയും പ്രസിടന്റും ചാന്‍സിലറും എല്ലാം കൂടി കണ്ഫ്യൂഷന് ആയി അങ്ങനങ്ങ് പറഞ്ഞു പോയി .
എടാ റെയില്‍വെ എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്ന പേര് ലാലു അല്ലെ! സ്ഥിതിവിവരക്കണ ക്കിനെക്കാള്‍ പ്രധാനമാനെടാ വികാരം…
@ ഹസീല്‍ : നീ ഇത് http://www.google.com/transliterate/ എടുത്ത് മലയാളത്തില്‍ എഴുതിയിരുന്ണേല്‍ സുഖം കൂടിയേനെ ..!
എന്റെ കിഡ്നി സ്ടോണ്‍ വിഷമതകള്‍ vaayichappol thanne njan evidenno oru bottleum thappi eduth ente cubicleil kondu naatti… A very realistic and influential piece of literature… sathyamayittum… ente bladder oru quarry aakalle ennu njan aashikkunnu…
aliyaa otta eripinu vaayichu theerkaan ulla oru manasika avasthayalla entethu .. athukondu , oroonaaayi vaayichu varikayaayirunnu… kollaam nannaiyirikunnu.. pinne jeevithathinte pala kayiperiyathum , athupole thanne mathurameriyathu maaya anubavangal ullavaraanu nammal ellaavarum .. aa anubavagalil ninnum nammude manasil udaleutha chinthakal nammal mattulavare ariyikanam .. athu 10 maathram poraa.. ellam thanne venam ennathaanu ente aagraham.. athukondu thanne , ee blog eniyum ennum updation undaakate ennu aashamsikunnu…
ഓഗസ്റ്റ് 25, 2010 -ല്‍ 6:50 pm (തിരുത്തുക)
@ ഐജിന്‍ : അളിയാ .. നീ ഇത് വായിച്ചു തീര്‍ക്കും എന്നും കമെന്റ് എഴുതും എന്നും ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല .. .. ഇനി ഞാന്‍ ഒരു സത്യം പറയട്ടെ.. എന്റെ അടുത്ത ബ്ലോഗിലെ പ്രധാന കഥാപാത്രം നീ ആണെടാ. ടൈറ്റില്‍ : ‘ തൃശ്ശൂര്‍ രാജാവിന്റെ കൂടെ ഒരു തിരുവാന്മിയൂര് വീക്കെന്റ് ‘
@ അധീഷ് : ഒരു പട്ടി പോലും വായിക്കാത്ത എന്റെ പല ബ്ലോഗുകളും നീ വായിക്കുകയും ‘കൊള്ളാം അളിയാ ‘ എന്ന് പറഞ്ഞ് എനിക്ക് വളം വെച്ച് തരികയും ചെയ്തിട്ടുണ്ട്. . ഈ സംരംഭത്തിന്റെ കലാശക്കൊട്ട് നിന്റെ കമെന്റില്‍ കൂടെ ആയിക്കോട്ടെ .. ഉള്ളതെല്ലാം പെറുക്കിക്കൂട്ടി കണ്ട്രോള് ഏ കണ്ട്രോള് സീ കണ്ട്രോള് വീ അടിച്ചു ഞാന്‍ PDF ആക്കാന്‍ പോകുവാ .. PDF രൂപത്തില്‍ എന്ത് മണ്ണാങ്കട്ട കിട്ടിയാലും അത് മെയില്ബോക്സുകളിലൂടെ പടര്ന്നോളുമല്ലോ .. ആട്ടിന്കാട്ടമായാലും ഇച്ചിരെ പഞ്ചാരയും നെയ്യും കൂട്ടി വറത്തു കൊടുത്താല്‍ എല്ലാര്ക്കും ഇഷ്ടപ്പെട്ടോളും ..
ഒരിക്കല്‍ കൂടി – ഈ പരിപാടി അവതരണത്തില്‍ എനിക്ക് താങ്ങും തണലുമായ സഹൃദയരായ കലാസ്നേഹികള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഞാന്‍ ഇതിവിടെ വെച്ചു നിറുത്തുന്നു .. ( നാളെയെ PDF ആക്കല്‍ നടക്കൂ , എന്റെ സിസ്റെത്ത്തില് bullzip സോഫ്ട്വെയര് ശരിക്ക് വര്‍ക്ക് ചെയ്യുന്നില്ല , റൂംമേറ്റ്ന്റെ സിസ്റ്റം കിട്ടണം .. )
Check if the links given below are working in PDF:: -- >
----------------------------------------------------
http://doni10points.wordpress.com
http://www.blogger.com/profile/01347219945020445175
doni.james@cognizant.com
donichayen@yahoo.co.in
----------------------------------------------------










ബുദ്ധി ഉള്ള എത്രയോ പേര് ലോട്ടറി എടുത്ത് 5 രൂപ മാത്രം സമ്മാനം അടിക്കുകയും പ്രൈവറ്റ് ബസില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെടുകയും സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിക്ക് കയറുകയും കമ്മ്യുണിസ്റ്റ് പാര്‍ടിക്ക് വോട്ട് ചെയ്യുകയും BSNL ബ്രോഡ് ബാന്‍ഡ് എടുക്കുകയും കല്യാണം കഴിക്കുകയും ഒക്കെ ചെയ്ത് ഭാഗ്യക്കേട് വിളിച്ചു വരുത്തിയിരിക്കുന്നു ..
ithanu eattaum ishtapettath……kalakki…!!